x

മനോജ് മേനോൻ്റെ പുതിയ പുസ്തകം

10 JUNE 2022

ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ്  /  മനോജ് മേനോൻ 

ഓർമകളുടെയും അനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും  സമാഹാരം.

വാർത്തകളും വർത്തമാനങ്ങളും തേടിയുള്ള യാത്രകൾക്കിടയിൽ കണ്ടുമുട്ടിയതും കണ്ടു കിട്ടിയതും കണ്ടു കെട്ടിയതുമായ  ചിലത്.

ബിഹാറിലെ മുസഹറുകൾക്ക് പ്രിയപ്പെട്ട സൈക്കിൾ ദീദി, പാകിസ്താൻ തിരികെ തന്ന പാതി ജീവിതവുമായി രാജസ്ഥാനിലെ  ഗജാനന്ദ് ശർമ, ആൻഡമാനിലെ പ്രാക്തന സമൂഹത്തെ തേടിയിറങ്ങിയ ബംഗാളിലെ  മധുമാല തുടങ്ങി മനുഷ്യരും അനുഭവങ്ങളും തുറക്കുന്ന ഓർമകളുടെ സമാഹാരമാണിത്.

“മനോജ് മേനോന്റെ ലേഖനങ്ങള്‍ കാര്യമാത്ര പ്രസക്തമായ വിവരണങ്ങളല്ല. അവയോരോന്നും മനുഷ്യകഥാനുഗായികളാണ്. ബംഗാളിലെയും യു.പിയിലെയും തിരഞ്ഞെടുപ്പ് വീക്ഷണങ്ങളില്‍പോലും മനസ്സിനെ സ്പര്‍ശിക്കുന്ന സംഭവങ്ങളുടെ നിഴലാട്ടം കാണാവുന്നതാണ്. തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ പോലും നിര്‍ജലീകരണമില്ല. അറിയാത്ത മനുഷ്യസ്‌നേഹികളെയും ദീനര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി സ്വന്തം സുഖഭോഗങ്ങളും കുടുംബബന്ധങ്ങളും ത്യജിച്ച് കഠിന ജീവിതം നയിക്കുന്ന മനുഷ്യരെയും അന്വേഷിച്ചുള്ള സഞ്ചാരമാണ് ഈ പത്രപ്രവര്‍ത്തകന്‍ നടത്തുന്നതെന്ന് ഞാന്‍ കരുതുന്നു.
അങ്ങനെയുള്ള ഒരാള്‍ക്ക് മാത്രമേ മുട്ടറ്റം ചെളി നിറഞ്ഞ വഴിയിലൂടെ നീന്തി സൈക്കിള്‍ ദീദിയെ അന്വേഷിച്ചു പോകാനാവു,” എന്ന് പ്രസിദ്ധ ചെറുകഥാകൃത്തും നോവലിസ്റ്റുമായ   ബാലകൃഷ്ൻ,  മനോജ്  മേനോൻ്റെ പുതിയ പുസ്തകത്തെക്കുറിച്ച്    അഭിപ്രായപ്പെട്ടിരുന്നു.

പ്രിയ കഥാകാരൻ സേതുവിൻ്റേതാണ് പ്രവേശിക. കെ.സച്ചിദാനന്ദൻ മാഷിന്റെ പിൻവരികൾ. 

പത്രപ്രവര്‍ത്തകനായ മനോജ് മേനോൻ   മാതൃഭൂമി ദിനപത്രത്തിന്റെ ഡല്‍ഹി ബ്യൂറോയില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കുന്നു.

മനോജ് മേനോൻ  30  വര്‍ഷമായി മാധ്യമ രംഗത്തുണ്ട്.  ഇതില്‍ പത്ത് വര്‍ഷം ദൃശ്യമാധ്യമ രംഗത്തായിരുന്നു. എം.ഫില്‍ ബിരുദധാരിയാണ്.
നേര്‍ച്ച മുട്ട (ആഫ്രിക്കന്‍ കഥകളുടെ വിവര്‍ത്തനം),  ഇരുട്ടില്‍ ചില ഒച്ചയനക്കങ്ങള്‍ (രാഷ്ട്രീയ അഭിമുഖങ്ങള്‍), ഭൂമി ശവക്കോട്ടയാകുന്ന കാലം (എഴുത്തുകാരന്‍ ആനന്ദുമായി ദീര്‍ഘ സംഭാഷണം), നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങള്‍. 

സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസാധനം.

നാഷണൽ ബുക് സ്റ്റാൾ ശാഖകളിലും ഓൺലൈൻ വഴിയും ലഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ട് വഴിയും ലഭ്യമാണ്

Life Is a Journey

Always Connect With Us

Always connect with us for your queries and travel related informations which may help you to your destination.

    © 2024 Travel. All rights reserved. SWAP IT Solutions