ചേര ചോള പാണ്ഡ്യ സംസ്കൃതിയുടെ ഓർമകളും സ്വപ്നങ്ങളും താലോലിക്കുന്ന തമിഴകത്തിന്റെ ഹൃദയഭൂമിയായ മധുരാപുരി നിരവധി പേരെ എന്നും ആകർഷിക്കുന്നു .
വൈഗെ നദീതീരത്തെ മധുര, കലയും സാഹിത്യവും സമ്മേളിച്ച പുണ്യഭൂമിയാണ്. സംഘ കാല സംസ്കൃതിയുടെ തിരുശേഷിപ്പുകളും നിരവധി രാജ വംശങ്ങളുടെ ചരിത്രമുഹൂർത്തങ്ങളും തേടി മധുര എന്ന മഹാനഗരത്തിലേക്ക് നിരവധി പേർ എത്തുന്നു. കൗടില്യന്റെ അർത്ഥ ശാസ്ത്രത്തിലും മെഗസ്തനീസിന്റെ യാത്രാ വിവരണങ്ങളിലും മധുരാ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. മധുരയുടെ പ്രധാന ആകർഷണം പ്രാചീന സംസ്കൃതിയുടെ പ്രതീകമായി നിലനിൽക്കുന്ന മധുര മീനാക്ഷി ക്ഷേത്രം തന്നെ.