x

AYAHUASCA

18 MARCH 2022

AYAHUASCA

EXHIBITION OF PAINTINGS

THANAL ART GALLERY, THIRUVANANTHAPURAM

PARTICIPATING 22 FAMOUS ARTISTS OF KERALA

CURATOR: SURESH KOOTHUPARAMBA

————————————————————————–

തിരുവനന്തപുരം തണൽ ആർട് ഗാലറിയിൽ നടന്നുവരുന്ന ‘അയാഹുവാസ്ക’ (AYAHUASCA)  ചിത്ര പ്രദർശനം നിരവധി ആസ്വാദകരെ ആകർഷിച്ചു വരികയാണ്.


പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ  പ്രദർശനം ഉൽഘാടനം ചെയ്തു.  

പ്രശസ്തരായ 22 മലയാളി ചിത്രകാരന്മാരുടെ അറുപതോളം ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചു വരുന്നു.


ചോള മണ്ഡലം ആർട് വില്ലേജിലെ പ്രശസ്ത ചിത്രകാരൻ പി. ഗോപിനാഥിൻ്റെ  ചിത്രങ്ങൾ വളരെ ശ്രദ്ധേയമാണ്. ക്രിയേറ്റിവിറ്റിയുടെ പുതിയ തലങ്ങൾ  ഇവിടെ നേർകാഴ്ചയായി മാറുന്നു.


ഈ വർഷത്തെ രവിവർമ പുരസ്കാര ജേതാവായ പ്രശസ്ത ചിത്രകാരൻ ബി.ഡി. ദത്തൻ്റെ ചിത്രങ്ങൾ ഊർജ്ജസ്വലമായ നിറങ്ങളുടെയും രൂപങ്ങളുടെയും സമ്മേളനം തന്നെ.


ജീവിതത്തിൻ്റെ അനിശ്ചിതത്തിൻ്റേയും ആധുനിക നഗരവൽകരണത്തിൻ്റെയും ആകുലതകൾ അതിഭാവുകത്വമില്ലാതെ വരച്ച നിരവധി ചിത്രങ്ങൾ ഇവിടെ പ്രദർശിക്കപ്പെട്ടിരിക്കുന്നു.

ടി. കലാധരൻ, കെ.കെ. ശശി,  എസ്സ് . എൻ സുചിത്, വി.ബി വേണു, ഒ.സുന്ദർ, സിദ്ധാർത്ഥൻ, ജഗേഷ് എടക്കാടു് , സജിത്ത്  പുതുക്കലവട്ടം, വിനോദ് അമ്പലത്തറ, സജിത്ത് പനക്കൻ, ബസന്ത് പെരിങ്ങോടു്, അമ്പിസുധാകരൻ,  സി.എൻ ശാന്തി, ജയശ്രീ പി.ജി, ഷജിത്ത് ആർ. ബി, പി.ജി ദിനേശ് എന്നീ  പ്രശസ്ത ചിത്രകാരന്മാരുടെ രചനകൾ കാഴ്ചയുടെ പുതിയ തലത്തിലേക്ക് നമ്മെ ഉയർത്തും.


പ്രശസ്ത മ്യൂറൽ ചിത്രകാരൻ പി.കെ. സദാനന്ദൻ, ബിനു രാജ്  കലാപീഠം, ആർ. എസ്സ്. ബാബു, സുരേഷ് കൂത്തുപറമ്പ് എന്നിവരുടെ ചിത്രങ്ങളും വളരെ ശ്രദ്ധേയമാണ്

————————————————————————

Life Is a Journey

Always Connect With Us

Always connect with us for your queries and travel related informations which may help you to your destination.

    © 2024 Travel. All rights reserved. SWAP IT Solutions