Posted on 7 May 2026:
Love’s Pilgrimage: Suja M.R’s Premayanam
In her latest offering, പ്രേമായനം (Premayanam), renowned young poet Suja M.R. invites readers into a luminous journey of love—one that carries both the intimacy of personal emotion and the devotional undertone of a pilgrimage. “Love’s Pilgrimage,” suggests a sacred passage where affection transforms into transcendence, echoing the timeless rhythm of human longing and spiritual resonance.
Suja M.R. has already carved a vibrant space in contemporary Malayalam literature, her voice flowing through leading platforms like Mathrubhumi, Indian Express Malayalam, Madhyamam, Pachakuthira, and Prasadhakan.
Her earlier works—Chila Kadalukal, Aa Penninte Pala Maram, Neeyezhuth, Njaaneyezhuth, and Kathironte Pakal—stand as lyrical testaments to her sensitivity and modern poetic vision. With Premayanam, she deepens this trajectory, weaving verses that shimmer with both tenderness and devotion.
It is a poem that not only enriches her oeuvre but also affirms her place as one of the most gifted young voices shaping the literary landscape today.
Now shared for publication, Premayanam arrives alongside its translated version, extending her reach to wider audiences while preserving the cadence of the original Malayalam.

Suja M R/ Love’s Pilgrimage
പ്രേമായനം / സുജ എം ആർ
ഉടലാകെ പായും വിരൽ മൃദുത്വം, | ഉയിരിലേക്കാളുന്ന ജാലവിദ്യ |
പദമൂന്നിയുടലാകെയുമ്മവെച്ചും | നെഞ്ചോടു ചേർന്നു കിതച്ചു തീർത്തും, | ഉന്മാദനേരത്തിൻ ഊയലാട്ടങ്ങളിൽ | മാദകത്വത്തിൽ മുഖമൊളിച്ചും | സുഖലാളനങ്ങളിൽ | മതിവരാതപ്പഴും | ആർദ്രമായ് തമ്മിൽ അലിഞ്ഞുചേർന്നും |
അതിലെന്തിനത്ഭുതം? | ശ്വാസവേഗേ, | തമ്മിലുൾച്ചേർന്ന രണ്ടിമകൾ | നമ്മൾ |
അലിവോടെൻ ജീവൻ്റെയുഴവുചാലിൽ, | ആനന്ദമെന്നു നീ, | സ്‌നേഹമാഴ്‌ത്തേ, | അണപൊട്ടിപ്പാഞ്ഞൊരാ പ്രേമമല്ലേ | കലികൊണ്ട രാക്കിനാക്കൂത്തുകളെ, | ഗതിമാറ്റി വിട്ടെൻ്റെ ലോകമാകെ | വർണം പടർത്തിയ രാസസൂത്രം?
വന്നുനിറഞ്ഞിതാ പുഷ്പകാലം, | കനിവിൻ്റെ സുഖദമാം പ്രേമഭാവം. |നിൻ്റെ പ്രേമത്തിൻ ഗിരിശിഖരേ | എന്നെക്കൊരുത്തതിൻ ഭൗതികത്വം, | അതിലൂറുമോർമ്മക്ക് മധുരരൂപം, | സൗരകണത്തിൻ മൃദുത്തെളിച്ചം. | സത്യമാ സുന്ദര ജൈവലോകം | ഉറവപൊട്ടിക്കുന്നിളനീർക്കിനാക്കൾ.