അഗ്നിച്ചിറകുകൾ
എ.പി.ജെ. അബ്ദുൾ കലാം
വായനയുടെ പുതിയ അർത്ഥ തലങ്ങൾ അനുഭവിക്കുകയായിരുന്നു. 
മഹാനായ എ.പി.ജെ അബ്ദുൾ കലാമിന്റെ ആത്മകഥാപരമായ ‘അഗ്നിച്ചിറകുകൾ ‘ വീണ്ടുമെടുത്ത് വായിക്കാൻ തുടങ്ങി.അഗ്നിച്ചിറകുകൾ – വർഷങ്ങൾക് മുമ്പ് വായിച്ച പുസ്തകമാണിത്.ഇപ്പോൾ വീണ്ടും വായിക്കുമ്പോൾ ഞാൻ  രാമേശ്വരത്തെ മണൽ ക്കൂമ്പാരത്തിലൂടെ ആ മഹാപ്രതിഭയുടെ സുഹൃത്തുക്കളായിരുന്ന ജലാലുദ്ദീനേയും  പത്രവിതരണക്കാരനായസംസുദ്ദീനെയും തിരയുകയായിരുന്നു.രാമേശ്വരത്തും പാമ്പൻ പാലത്തിലൂടെയും  മോസ്ക് സ്ട്രീറ്ററിലൂടേയും സായാഹ്ന സവാരി നടത്തുന്ന അബ്ദുൾ കലാമിനേയും തേടി.
മൂന്ന് നാലു് വരികളിൽ കുറിച്ചിട്ടു് കൊണ്ടു് രാമേശ്വരത്ത് ആഞ്ഞടിച്ച കൊടുങ്കാറ്റിനേയും മഹാമാരിയേയും അദ്ദേഹം  പ്രതിപാദിക്കന്നുണ്ടു്.
കൊടുങ്കാറ്റും അതിൽ  ഒഴുകി പോയ തീവണ്ടിയും എണ്ണിയാൽ ഒടുങ്ങാത്ത മണ്ണടിഞ്ഞ മനുഷ്യരേയും ഓർത്തു.
സാധാരണമായ ചുറ്റുപാടിൽ നിന്നും നിശ്ചയദാർഢ്യത്തോടെ പ്രതിരോധ ശാസ്ത്രജ്ഞനെന്ന നിലയിലുളള അദ്ദേഹത്തിന്റെ ഉയർച്ച സാധാരണകാരനും സമൂഹത്തിനും അഭിമാനമാണ്.
 പത്മമഭൂഷൺ, ഭാരതരത്നം എന്നീ പരമോന്നത ബഹുമതികൾ നേടി.  ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാമിന്റെ ആത്മകഥ വീണ്ടും വീണ്ടും വായന ആവശ്യപ്പെടുന്നു.ഹൃദയത്തിൽ  അഗ്നി സ്ഫുലിഗംങ്ങൾ  തീർക്കുന്നു .
 
                                
               
        
        